Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshya Sen

യൂ​​ബ​​ർ ക​​പ്പ്: ഇ​​ന്ത്യ​​ൻ കു​​തി​​പ്പ്

ഡെ​​ൻ​​മാ​​ർ​​ക്ക്: തോ​​മ​​സ്- യൂ​​ബ​​ർ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​നി​​ൽ ഇ​​ന്ത്യ​​ൻ കു​​തി​​പ്പ്. ഓ​​സ്ട്രേ​​ലി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

സ്വാ​​തി​​ക്- ചി​​രാ​​ഗ് ഡ​​ബി​​ൾ​​സ് സ​​ഖ്യ​​വും ആ​​യു​​ഷ് ഷെ​​ട്ടി, ല​​ക്ഷ്യ സെ​​ൻ എ​​ന്നി​​വ​​രും ഇ​​ന്ത്യ​​ൻ നി​​ര​​യി​​ൽ ജ​​യം നേ​​ടി. നേ​​ര​​ത്തേ കാ​​ന​​ഡ​​യെ 4-1ന് ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

തോ​​മ​​സ് ക​​പ്പി​​ൽ ഒ​​രു ക​​ളി പോ​​ലും തോ​​ൽ​​വി വ​​ഴ​​ങ്ങാ​​തെ ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ​​യെ 5-0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഗ്രൂ​​പ്പ് എ​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി.

പു​​രു​​ഷ സിംഗിൾ​​സ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ല​​ക്ഷ്യ സെ​​ൻ സാ​​മി​​നെ 21-14, 21-16 നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് തോ​​ൽ​​പ്പി​​ച്ചു.

ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​യ ആ​​യു​​ഷ് ഷെ​​ട്ടി ശ്രേ ​​ധ​​ണ്ടി​​നെ 21-8, 21-6 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വെ​​റും 26 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ആ​​യു​​ഷ് ഷെ​​ട്ടി വെ​​ല്ലു​​വി​​ളി നേ​​രി​​ട്ടി​​ല്ല.

സാ​​ത്വി​​ക് സായ്‌രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ഇ​​ന്ത്യ​​ക്ക് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 3-0 എ​​ന്ന അ​​പ​​രാ​​ജി​​ത ലീ​​ഡ് ന​​ൽ​​കി. 21-14, 21-16 സ്കോ​​റി​​ന് റി​​സ്കി ഹി​​ദാ​​യ​​ത്ത്, ജാ​​ക്ക് യു ​​സ​​ഖ്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

മൂ​​ന്നാം സിം​​ഗി​​ൾ​​സ് മ​​ത്സ​​ര​​ത്തി​​ൽ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് ഋ​​ഷി ഹോ​​ണ്ട ഭൂ​​പ​​തി​​യെ 21-11, 21-17 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ന്നി​ന് ജ​യം

ക്വലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ന്നി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ സിംഗപ്പുരി​ന്‍റെ ജി​യാ ഹെം​ഗ് ജേ​സ​ണെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ ജ​യം. ആ​ദ്യ ഗെ​യിം ല​ക്ഷ്യ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടാം ഗെ​യി​മി​ൽ ജേ​സ​ൺ വി​ജ​യി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ചു​കൊ​ണ്ടാ​ണ് ല​ക്ഷ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 21-16, 15-21, 21-14.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി ല​ക്ഷ്യ സെ​ൻ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ലെ പു​രു​ഷ സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ. ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യെ തോ​ൽ​പ്പി​ച്ചാ​ണ് ല​ക്ഷ്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 21-15,21-11. 38 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ല​ക്ഷ്യ​യു​ടെ ആ​ദ്യ കി​രീ​ട നേ​ട്ട​മാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​ണ് ല​ക്ഷ്യ. 2017ൽ ​കി​ഡം​ബി ശ്രീ​കാ​ന്ത് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

 

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യാ​ണ് ഫൈ​ന​ലി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ ആ​യു​ഷ് ഷെ​ട്ടി​യെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 23-21,21-11. 52 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഇ​ന്ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ താ​യ്‌​വാ​ന്‍റെ ടി.​സി. ചൗ​വ് ആ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ല ഒ​മ്പ​തി​നാ​ണ് മ​ത്സ​രം.

Sports

ല​​ക്ഷ്യ സെൻ x ആ​​യു​​ഷ് ക്വാർട്ടർ

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ​​ന്‍ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളാ​​യ ല​​ക്ഷ്യ സെ​​ന്നും ആ​​യു​​ഷ് ഷെ​​ട്ടി​​യും ക്വാ​​ര്‍​ട്ട​​റി​​ല്‍ ഏ​​റ്റു​​മു​​ട്ടും. അ​​തേ​​സ​​മ​​യം, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, ത​​രു​​ണ്‍ മ​​ണ്ണേ​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.

അ​​ട്ടി​​മ​​റി​​ച്ച് ആ​​യു​​ഷ്

നാ​​ലാം സീ​​ഡും ലോ​​ക എ​​ട്ടാം ന​​മ്പ​​റു​​മാ​​യ കോ​​ടൈ ന​​ര​​യോ​​ക​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ആ​​യു​​ഷ് ഷെ​​ട്ടി​​യു​​ടെ ക്വാ​​ര്‍​ട്ട​​ര്‍ പ്ര​​വേ​​ശം; 21-17, 21-16. ചൈ​​നീ​​സ് താ​​യ്‌പേ​​യി​​യു​​ടെ ചി ​​യു ജെ​​ന്നി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഏ​​ഴാം സീ​​ഡാ​​യ ല​​ക്ഷ്യ സെ​​ന്‍ അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍: 21-17, 13-21, 21-13.

പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഒ​​ന്നാം സീ​​ഡാ​​യ ഇ​​ന്ത്യ​​യു​​ടെ സ്വാ​​തി​​ക് - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ സു ​​ചി​​ങ് ഹെ​​ങ് - വു ​​ഗ്വാ​​ന്‍ സ​​ണ്‍ സ​​ഖ്യ​​ത്തെ​​യാ​​ണ് സ്വാ​​തി​​ക് - ചി​​രാ​​ഗ് കൂ​​ട്ടു​​കെ​​ട്ട് തോ​​ല്‍​പ്പി​​ച്ച​​ത്; 21-18, 21-11.

Sports

ല​​ക്ഷ്യ സെ​​ൻ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ

സാ​​ർ​​ലാ​​ൻ​​ഡ്ഹാ​​ൾ: ഹൈ​​ലോ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 500 ടൂ​​ർ​​ണ​​മെ​​ന്‍റ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പ്രീ ​​ക്വാ​​ർ​​ട്ട​​ർ​​ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ൻ. അ​​ഞ്ചാം സീ​​ഡ് ഫ്രാ​​ൻ​​സി​​ന്‍റെ ക്രി​​സ്റ്റോ പോ​​പോ​​വി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ല​​ക്ഷ്യ സെ​​ൻ പ്രീ-​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ല​​ക്ഷ്യ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നാ​​യ എ​​സ്. ശ​​ങ്ക​​ർ മു​​ത്തു​​സാ​​മി സു​​ബ്ര​​ഹ്മ​​ണ്യ​​നെ നേ​​രി​​ടും. ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ ജു​​ൻ ഹാ​​വോ ലി​​യോ​​ങ്ങി​​നെ 21-14, 18-21, 21-16 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സു​​ബ്ര​​ഹ്മ​​ണ്യ​​ൻ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്.

അ​​തേ​​സ​​മ​​യം പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇന്ത്യയുടെ കിഡംബി ശ്രീ​​കാ​​ന്ത് സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നാ​​യ കി​​ര​​ണ്‍ ജോ​​ർ​​ജി​​നോ​​ട് 19-21, 11-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Latest News

Corehub Up